ഡബ്ലിൻ: നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നീനാ സ്കൗട്ട് ഹാളിൽ നടത്തിയ ഓണാഘോഷ പരിപാടി അവിസ്മരണീയമായി. ആഘോഷപരിപാടികളിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ. റെക്സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.
മാസങ്ങൾക്ക് മുൻപേതന്നെ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ, കായിക മത്സരങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി. നീനാ കൈരളി, കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാന, തീപ്പൊരി, വേടൻ എന്നിങ്ങനെയായിരുന്നു ടീമുകളുടെ പേരുകൾ.